യുവാക്കൾക്കായി കാനറാ ബാങ്ക് ആസ്പയർ

‘ആസ്പയർ’ എന്ന പേരിലാണ് ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.18-നും 28-നുമിടയിൽ പ്രായമുള്ള യുവാക്കൾക്കായാണ് കാനറ ആസ്പയർ അവതരിപ്പിച്ചത്.

author-image
anumol ps
New Update
canara

 


കൊല്ലം: യുവാക്കൾക്കായി പ്രത്യേക സേവിങ്‌സ്‌ അക്കൗണ്ട് അവതരിപ്പിച്ച് കാനറ ബാങ്ക്.‘ആസ്പയർ’ എന്ന പേരിലാണ് ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.18-നും 28-നുമിടയിൽ പ്രായമുള്ള യുവാക്കൾക്കായാണ് കാനറ ആസ്പയർ അവതരിപ്പിച്ചത്. കാനറ ബാങ്ക് കൊല്ലം റീജണൽ ഓഫീസിന്റെ നേതൃത്വത്തിൽ ടി.കെ.എം. എൻജിനിയറിങ്‌ കോളേജിൽ നടന്ന ചടങ്ങിൽ മെൻറലിസ്റ്റ് അനന്തു മഹേഷ് ‘കാനറ ആസ്പയർ’ അവതരിപ്പിച്ചു.

സീറോ മിനിമം ബാലൻസ്, വിദ്യാഭ്യാസ വായ്പാ പലിശനിരക്കിൽ ഇളവ്, സർട്ടിഫിക്കേഷൻ കോഴ്‌സ്, സൗജന്യ എസ്.എം.എസ്. അലർട്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. കാനറ ബാങ്ക് ജനറൽ മാനേജർ കെ.എസ്. പ്രദീപ്, അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്ബറാവു, ടി.കെ.എം. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സജീബ്, ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്. അയൂബ്, ഡീൻ ഡോ. എ. സുധീർ എന്നിവർ പങ്കെടുത്തു.

canara bank aspire