കനറാ ബാങ്കിന്റെ ഓഹരികളില്‍ വര്‍ധനവ്

മ്പനിയുടെ ഓഹരി വിഭജനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിന്റെ ഓഹരികളില്‍ വര്‍ധനവുണ്ടായത്.

author-image
anumol ps
Updated On
New Update
canara bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: കനറാ ബാങ്കിന്റെ ഓഹരികളില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച ബാങ്കിന്റെ ഓഹരികള്‍ 5.25 ശതമാനത്തിലധികം ഉയര്‍ച്ച നേടി. കമ്പനിയുടെ ഓഹരി വിഭജനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിന്റെ ഓഹരികളില്‍ വര്‍ധനവുണ്ടായത്. 1:5 എന്ന തോതിലാണ് ഓഹരിവിഭജനം നടപ്പായത്. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2 രൂപ മുഖവിലയുള്ള 5 ഓഹരികള്‍ വീതമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. കമ്പനിയുടെ ഇക്വിറ്റി ഓഹരികളുടെ സബ്ഡിവിഷന്‍ ഈ വര്‍ഷം തുടക്കത്തിലാണ് ബോര്‍ഡ് അംഗീകരിച്ചത്. ബാങ്കിന്റെ ഓഹരികളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുക, റീടെയില്‍ നിക്ഷേപകര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ഓഹരികള്‍ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 

ഇപ്പോഴത്തെ ഓഹരിവില 119 രൂപയാണ്. നിലവിലെ മാര്‍ക്കറ്റ് ക്യാപ് 1,14,036 കോടി രൂപയാണ്. 2024 മാര്‍ച്ച് പാദത്തില്‍ കനറാ ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 3757 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,174 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധനവ്. 

 

Canara Bank