ടെക് സ്റ്റാര്‍ട്ടപ്പ് റോഷ് എ.ഐയുടെ മൂലധന നിക്ഷേപം 8.4 കോടി രൂപ

ഇ.വി.2 വെഞ്ച്വേഴ്സ്, കാര്‍നെറ്റ് കാപ്പിറ്റല്‍ എന്നീ നിക്ഷേപക സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കിയ സീഡ് ഫണ്ടിങ് റൗണ്ടില്‍ തിങ്കുവേറ്റ് എന്ന നിക്ഷേപകരും പങ്കാളിയായി.

author-image
anumol ps
New Update
rosh ai

റോഷ് എ.ഐ. കോ-ഫൗണ്ടര്‍മാരായ ഡോ. റോഷി ജോണും രാജാറാം മൂര്‍ത്തിയും

 

 



കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റോഷ് എ.ഐ.' എന്ന ഡീപ്പ് ടെക് സ്റ്റാര്‍ട്ടപ്പ് 8.4 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. ഇ.വി.2 വെഞ്ച്വേഴ്സ്, കാര്‍നെറ്റ് കാപ്പിറ്റല്‍ എന്നീ നിക്ഷേപക സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കിയ സീഡ് ഫണ്ടിങ് റൗണ്ടില്‍ തിങ്കുവേറ്റ് എന്ന നിക്ഷേപകരും പങ്കാളിയായി. ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങള്‍ക്ക് നിര്‍മിതബുദ്ധി (എ.ഐ.)യുടെ പിന്തുണയോടെയുള്ള സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്ന കമ്പനിയാണ് റോഷ് എ.ഐ. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. 

rosh ai