ഹാച്ച്ബാക്ക് വില്‍പനയില്‍ ഇടിവ്

2023 ജൂലൈയില്‍ 97,595 കാറുകള്‍ വിറ്റ സ്ഥാനത്ത് ഇക്കഴിഞ്ഞ ജൂലൈയില്‍ 82,831 ഹാച്ച്ബാക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റു പോയത്.

author-image
anumol ps
New Update
car sale

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹാച്ച്ബാക്ക് വില്‍പനയില്‍ 15.13 ശതമാനത്തിന്റെ ഇടിവ്. ജൂലൈ മാസത്തിലെ ഹാച്ച്ബാക്ക് വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതിയുടെ ചില മോഡലുകളും എംജി കോമറ്റും സിട്രോണ്‍ ഇസി3ഇവിയും അല്ലാതെ എല്ലാ മോഡലുകളും വില്‍പനയില്‍ തിരിച്ചടി നേരിട്ടു. 2023 ജൂലൈയില്‍ 97,595 കാറുകള്‍ വിറ്റ സ്ഥാനത്ത് ഇക്കഴിഞ്ഞ ജൂലൈയില്‍ 82,831 ഹാച്ച്ബാക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റു പോയത്. വാര്‍ഷിക വില്‍പനയിലെ കുറവ് 14,764 യൂണിറ്റുകള്‍. 

ജൂലൈയിലെ വില്‍പനയില്‍ മുന്നിലുള്ള ഹാച്ച് ബാക്ക് മാരുതി സ്വിഫ്റ്റാണ്. പുതു തലമുറ സ്വിഫ്റ്റിന്റെ 16,854 യൂണിറ്റുകളാണ് ജൂലൈയില്‍ മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വിഫ്റ്റിന്റെ വില്‍പന 5.82 ശതമാനം കുറഞ്ഞിട്ടുണ്ട്. 
2024 ജൂലൈയില്‍ 9,309 യൂണിറ്റുകള്‍ വിറ്റ ബലേനോ 2023 ജൂലൈയില്‍ 16,725 യൂണിറ്റുകള്‍ വിറ്റിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബലേനോയുടെ വില്‍പനയില്‍ -44.34 ശതമാനമാണ് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്. 

car sale