ഹൈറേഞ്ചില്‍ ഈ വര്‍ഷത്തെ അവസാന റൗണ്ട് ഏലക്ക വിളവെടുപ്പിന്റെ തിരക്കിലാണ് വന്‍കിട- ചെറുകിട കര്‍ഷകര്‍. ക്രിസ്തുമസ്-പുതുവത്സരവേളയിലെ ഡിമാന്റ് മുന്നില്‍ കണ്ട് ഉയര്‍ന്ന വില ഉറപ്പാക്കാനാവുമെന്ന നിഗനമത്തില്‍ പുതിയ ഏലം ലേലത്തിന് ഇറക്കുന്നുണ്ട്. ചരക്കിന് ആഭ്യന്തര വ്യാപാരികളില്‍ നിന്നും കയറ്റുമതിക്കാരില്‍ നിന്നും ശക്തമായ ഡിമാന്റ് അനുഭവപ്പെട്ടു. ആഭ്യന്തര ഇടപാടുകാര്‍ ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചതോടെ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 3028 രൂപയിലെത്തി. വാരാന്ത്യം തേക്കടി ലേലത്തിലാണ് കര്‍ഷകര്‍ക്ക് ആവേശം പകരും വിധം ഉല്‍പ്പന്ന വില മുന്നേറിയത്. വലിപ്പം കൂടി ഇനങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിയതോടെ വില 4000 രൂപയായില്‍ കയറി. ലേലത്തിന് എത്തിയ 62,134 കിലോ ഏലക്കയില്‍ 59,771 കിലോ ഏലക്കയും വിറ്റഴിഞ്ഞു.
കുരുമുളക് വിളവ് 2025 സീസണില്‍ എത്ര ശതമാനം കുറയുമെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകള്‍ കര്‍ഷകര്‍ക്ക് ഇനിയും ലഭ്യമായിട്ടില്ല. പ്രതികൂല കാലാവസ്ഥ നിലനിന്നതിനാല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലെയും കുരുമുളക് മണികള്‍ അടര്‍ന്ന് വിഴുന്നത് മൊത്തം ഉല്‍പാദനത്തില്‍ കുറവ് വരുത്തുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ജനുവരിയില്‍ സീസണ്‍ ആരംഭിക്കുമെങ്കിലും ഉല്‍പാദനം സംബന്ധിച്ച കൃത്ര്യമായ കണക്കുകളുടെ അഭാവംമൂലം കര്‍ഷകരും വ്യാപാരികളും ആശയകുഴപ്പത്തിലാണ്. കരുതല്‍ ശേഖരം വില്‍പ്പന നടത്തണോ അതേ അടുത്തവര്‍ഷം വരെ സൂക്ഷിക്കണമോയെന്ന് വിലയിരുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാവുന്നില്ല. ഉയര്‍ന്ന പകല്‍ താപനിലയില്‍ പല തോട്ടങ്ങളിലും മൂപ്പ് എത്തും മുന്നേ കുരുമുളക് മണികള്‍ അടര്‍ന്ന് വിഴുന്നുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വിളവ് കുറയുമെന്നാണ് വയനാട്ടില്‍ നിന്നും ലഭ്യമാവുന്ന വിവരം.കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 621 രൂപ. അന്താരാഷ്ട്രവിപണിയില്‍ ഇന്ത്യന്‍ മുളക് വിലടണ്ണിന് 7750 ഡോളര്‍.
രാജ്യാന്തര റബര്‍ വില ഇടപാടാേുകളുടെ ആദ്യപകുതിയില്‍ നേരിയ റേഞ്ചില്‍ നീങ്ങിയതിനാല്‍ ഏഷ്യന്‍ റബര്‍ ഉല്‍പാദന രാജ്യങ്ങളില്‍ ഷീറ്റ് വിലയില്‍ കാര്യമായ വ്യതിയാനമില്ലാതെ ഇടപാടുകള്‍ നടന്നു. പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ അവസരമാക്കി റബര്‍ ടാപ്പിങിന് കര്‍ഷകര്‍ പുലര്‍ച്ചെ തന്നെ തോട്ടങ്ങളില്‍ ഇടംപിടിച്ചു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ അഞ്ചാംഗ്രേഡ് റബര്‍ 18,200 രൂപയ്ക്ക് ചരക്ക് ശേഖരിച്ചു. ആര്‍ എസ് എസ് നാലാംഗ്രേഡ് 18,600 രൂപയില്‍ വിപണനം നടന്നു.
കിലോ 3028 രൂപയില്‍ ഏലം
ആഭ്യന്തര ഇടപാടുകാര്‍ ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചതോടെ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 3028 രൂപയിലെത്തി. തേക്കടി ലേലത്തിലാണ് ഉല്‍പ്പന്ന വില മുന്നേറിയത്.
New Update