എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിന് ഐബിഎസ് സോഫ്റ്റ് വെയറും

ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഐബിഎസിന്റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്.

author-image
anumol ps
New Update
air india

air india

Listen to this article
0.75x 1x 1.5x
00:00 / 00:00



 

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ആഗോള എയര്‍ലൈനായ എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഐബിഎസിന്റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്.

എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇത് എയര്‍ ഇന്ത്യയെ സഹായിക്കും.

എയര്‍ ഇന്ത്യയിലെ ഐബിഎസിന്റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കല്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുക.

 

cargo digitalisation