ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്രം

വ്യക്തികള്‍ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
anumol ps
Updated On
New Update
income tax

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ആദായ നികുതി പരിധി ഉയര്‍ത്താന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്‍ധന നിര്‍ണായകമായതിനാലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വ്യക്തികള്‍ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലായ് അവസാനത്തോടെ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

പുതിയ നികുതി വ്യവസ്ഥയിലാകും പരിധിയില്‍ വര്‍ധനവരുത്തുക. ഇതിലൂടെ ഇടത്തരക്കാരുടെ ചെലവഴിക്കല്‍ ശീലത്തില്‍ കുതിപ്പുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 7.60 ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്‍ 10,400 രൂപവരെ ലാഭിക്കാന്‍ കഴിയും.

പഴയ നികുതി വ്യവസ്ഥയില്‍ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിക്കാനിടയില്ല. ഘട്ടംഘട്ടമായി പഴയ നികുതി വ്യവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറാനാണ് ലക്ഷ്യമിടുന്നത്. അതോടെ നിക്ഷേപം, ഭവന വായ്പയുടെ പലിശ, വീട്ടുവാടക അലവന്‍സ് തുടങ്ങിയവ കിഴിവായി അവകാശപ്പെടാന്‍ കഴിയില്ല. 15 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 30 ശതമാനം നികുതി സ്ലാബിലാണ് ഇപ്പോഴുള്ളത്. പഴയ സ്‌കീമിലാണെങ്കില്‍ 10 ലക്ഷം രൂപക്ക് മുകളിലുള്ളവര്‍ 30 ശതമാനം നികുതി നല്‍കേണ്ടതുണ്ട്.

 

income tax