ചന്ദ്രികയ്ക്ക് പുതിയ പരസ്യചിത്രം

ചന്ദ്രികയുടെ ബ്രാന്‍ഡ് അംബാസഡറായ കീര്‍ത്തി സുരേഷാണ് ചിത്രത്തിലുള്ളത്.

author-image
anumol ps
New Update
chandrika

chandrika advertisement

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പുതിയ പരസ്യചിത്രം അവതരിപ്പിച്ച് ചന്ദ്രിക. 'സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതില്‍ ആത്മവിശ്വാസം കണ്ടെത്തുക' എന്ന സന്ദേശമാണ് പരസ്യം മുന്നോട്ടുവയ്ക്കുന്നത്. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്ങിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സോപ്പ് ബ്രാന്‍ഡാണ് ചന്ദ്രിക. ചന്ദ്രികയുടെ ബ്രാന്‍ഡ് അംബാസഡറായ കീര്‍ത്തി സുരേഷാണ് ചിത്രത്തിലുള്ളത്. ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ കാംപയിനിലൂടെ നടത്തുന്നതെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്ങിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എസ്. പ്രസന്ന റായ് പറഞ്ഞു.



keerthy suresh new advertisement chandrika soap