/kalakaumudi/media/media_files/2025/09/01/img-20250901-wa0061-2025-09-01-17-53-48.jpg)
മൈജി ഫ്യൂച്ചർ ചാവക്കാട് ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ആന്റണി വർഗീസ് (പെപ്പെ) നിർവ്വഹിച്ചു. മുഹമ്മദ് ഹാനി ഷാജി , രതീഷ് കുട്ടത്ത് (ജനറൽ മാനേജർ- സെയിൽസ് ആന്റ് സർവീസ്), കൃഷ്ണകുമാർ (ജനറൽ മാനേജർ-ഓപ്പറേഷൻസ്), സിജോ ജെയിംസ് (ബിസിനസ് ഹെഡ്), അനിൽ ഭാസ്‌കരൻ നായർ (ബിസിനസ് ഹെഡ്-ഐടി പ്രൊഡക്ട് സെയിൽ), രഞ്ജിത് കെ.ബി. (റീജിയണൽ ബിസിനസ് മാനേജർ), ജലീൽ എ. (ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ), ഷംസീർ (അസി. ബിസിനസ് മാനേജർ), ജോജു (മെർച്ചന്റ് അസോസിയേഷൻ സിക്രട്ടറി) തുടങ്ങിയവർ സമീപം.
ചാവക്കാട്: പ്രവാസികളുടെ തലസ്ഥാനമായ ചാവക്കാടിന് ഇനി ഹൈടെക് ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സമ്മാനിച്ച് മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം ആന്റണി വർഗീസ് (പെപ്പെ) ഷോറൂം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബൈപ്പാസ് റോഡിലെ എ. കെ. ആർക്കേഡിലാണ് നിലവിലുള്ള മൈജി ഷോറൂമിന് പുറമെ പുതിയ ഫ്യൂച്ചർ ഷോറൂം ആരംഭിച്ചത്.
ഓണം ഓഫറുകളും സമ്മാനങ്ങളും
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യദിവസം പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്ക് വൻ ഓഫറുകളാണ് മൈജി നൽകിയത്. മൈജി ഓണം മാസ്സ് ഓണം ഓഫറിൻ്റെ ഭാഗമായുള്ള ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും ഇതിനൊപ്പം ലഭ്യമായിരുന്നു. 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഈ ഓണം സീസണിൽ മൈജി ഒരുക്കിയിട്ടുണ്ട്.
നറുക്കെടുപ്പിലെ വിജയികൾ
ഷോറൂം ഉദ്ഘാടനത്തോടൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ-3യുടെ നാലാമത്തെ നറുക്കെടുപ്പും നടന്നു. കാറുകൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, ഇന്റർനാഷണൽ ട്രിപ്പുകൾ, സ്കൂട്ടറുകൾ, ഗോൾഡ് കോയിനുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നൽകിയത്. നറുക്കെടുപ്പിലൂടെ വിജയികളായവർ:
കാർ: ബിജേഷ് (ഓട്ടുപാറ ഫ്യൂച്ചർ), പ്രഭാഷ് (വെഞ്ഞാറമൂട് ഫ്യൂച്ചർ).
ഒരു ലക്ഷം രൂപ: പ്രിയ (പനവിള ഫ്യൂച്ചർ), ശ്രീജ ആർ (വെഞ്ഞാറമൂട് ഫ്യൂച്ചർ).
ഇന്റർനാഷണൽ ട്രിപ്പ്: വേണുധരൻ (അടിമാലി മൈജി).
സ്‌കൂട്ടർ: മഹേഷ് എൻ ആർ (ബത്തേരി ഫ്യൂച്ചർ), ശ്രീനിവാസൻ (ചാവക്കാട് മൈജി).
ലക്കി ഡ്രോയിലൂടെ നേടാം
ഈ ഓണക്കാലത്ത് 25 കാറുകൾ, 30 സ്കൂട്ടറുകൾ, 30 പേർക്ക് ഒരു ലക്ഷം രൂപ വീതം, 60 പേർക്ക് ഇന്റർനാഷണൽ ട്രിപ്പുകൾ, 30 ഗോൾഡ് കോയിനുകൾ എന്നിവയാണ് മൈജി ഓണം മാസ്സ് ഓണം ഓഫറിലൂടെ ലഭ്യമാവുന്നത്. ഇതുകൂടാതെ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകളിലൂടെ ഉത്പന്ന വിലയുടെ 100% വരെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും ലഭിക്കും.
ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഹോം & കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഐടി & പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, സെക്യൂരിറ്റി സിസ്റ്റംസ്, കമ്പ്യൂട്ടറുകൾ, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് തുടങ്ങി ഡിജിറ്റൽ ഗാഡ്‌ജെറ്റുകളുടെയും അപ്ലയൻസുകളുടെയും വിപുലമായ ശേഖരം ഇവിടെയുണ്ട്. ലോകോത്തര ബ്രാൻഡുകളായ ഐഫോൺ, സാംസങ് ഗാലക്സി എന്നിവയുടെ ഫോണുകളും പ്രത്യേക വിലയിൽ ലഭ്യമാണ്.
വിവിധ സേവനങ്ങൾ
ഏത് ഉൽപ്പന്നത്തിനും മൈജി നൽകുന്ന അധിക വാറൻ്റി, പ്രൊട്ടക്ഷൻ പ്ലാൻ, കുറഞ്ഞ ഇഎംഐ സൗകര്യമുള്ള സൂപ്പർ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഡാറ്റ നഷ്ടമാവാതെ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന മൈജി കെയർ സർവീസ് തുടങ്ങിയ എല്ലാ മൂല്യവർദ്ധിത സേവനങ്ങളും ഈ പുതിയ ഷോറൂമിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.