ചെന്നൈ: നഗരത്തിലെ പരന്തരില്‍ പുതിയ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണിത്.
ബംഗളൂരുവിന് സമീപം ഹുസൂറില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തമിഴ്നാട് തുടരുന്നതിനിടെയാണ് കേന്ദ്രനീക്കം. രാജസ്ഥാനിലെ കോട്ട, ഒഡിഷയിലെ പുരി എന്നിവിടങ്ങളിലും പുതിയ വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാഞ്ചീപുരം ജില്ലയില്‍ 13 വില്ലേജുകളിലെ 2,171 ഹെക്ടര്‍ ഭൂമിയിലാണ് 32,704 കോടി രൂപ ചെലവഴിച്ച് പുതിയ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. നാല് ഘട്ടമായാണ് നിര്‍മാണം.
മൂന്ന് ടെര്‍മിനലുകളുണ്ടാകും. കാര്‍ഗോ കൈകാര്യം ചെയ്യാന്‍ ആധുനിക രീതിയിലുള്ള കാര്‍ഗോ വില്ലേജ് അടക്കമാണ് പുതിയ വിമാനത്താവള പദ്ധതി ഒരുങ്ങുന്നത്.
നിലവില്‍ ചെന്നൈ വിമാനത്താവളം വഴി ദിവസേന 65,000 പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പുതിയ വിമാനത്താവളം വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് വിമാനയാത്ര സാധ്യമാകും.