/kalakaumudi/media/media_files/2025/09/29/ei3l31w44671-2025-09-29-16-51-03.jpg)
കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ച ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിക്കുന്നു.
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ് പേഷ്യൻ്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെയും , ഹൃദയ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്ത കുടുംബങ്ങളുടെ "ഹൃദയപൂർവ്വം" സംഗമവും ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികളും സാങ്കേതിക മികവും നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവിൽ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റർ മിംസിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ പറഞ്ഞു. ഹൃദയധമനികളിലെ കഠിനമായ ബ്ലോക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗികൾക്ക് അവരുടെ ആരോഗ്യ അവസ്ഥകൾ മനസ്സിലാക്കി രോഗിയുടെ ആരോഗ്യത്തിന് അനുസൃതമായ ടെക്‌നോളജിയിലൂടെ ചികിത്സ തേടാനും (ലേസർ ആൻജിയോപ്ലാസ്റ്റി,ഓർബിറ്റൽ Atherectomy,റൊട്ടബ്ലേഷൻ,ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി (IVL),ഡ്ഗ്-കോട്ടഡ് ബലൂൺ (ഡിസിബി) ടെക്നിക്കുകൾ,ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (OCT),ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) etc) കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ മനസ്സിലാക്കാനും, വളരെ പെട്ടന്ന് മികച്ച ചികിത്സ ലഭിക്കാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കും.
ബൈപ്പാസ് സർജറി ചെയ്യാൻ പറ്റാത്ത അവസ്ഥകിളിലുള്ള രോഗികളെ പോലും ന്യൂതന സംവിധാനങ്ങൾ ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് വളരെ വേഗത്തിൽ തിരിച്ചെത്തിക്കാൻ കഴിയും എന്നതാണ് ഇത്തരം ക്ലിനിക്കിൻ്റെ പ്രത്യേകതയെന്നും, 24മണിക്കൂറും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനത്തോട് കൂടി പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിലൂടെ കൂടുതൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ആസ്‌റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിൽ കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ.സൽമാൻ സലാഹുദ്ദീൻ,ഡോ.ബിജോയ് കരുണാകരൻ , ഡോ.സുദീപ് കോശി,ഡോ.സന്ദീപ് മോഹനൻ, ഡോ.ബിജോയ് ജേക്കബ്, ഡോ.ദിൻരാജ്, ഡോ.രേണു പി കുറുപ്പ്,ഡോ രമാദേവി കെ എസ്,ഡോ.ഗിരീഷ് വാര്യർ, ഡോ.ശബരിനാഥ് മേനോൻ ,ഡോ.നബീൽ ഫൈസൽ വി, ഡോ.പ്രിയ പി എസ് തുടങ്ങിയവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
