cochin shipyard
കൊച്ചി: കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം ഇനി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് സ്വന്തം. കമ്പനിയുടെ വിപണി മൂല്യം വെള്ളിയാഴ്ച 76,924 കോടി രൂപയില്‍ എത്തിയിരുന്നു. മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഈ നേ്ട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 72,394 കോടി രൂപയാണ്.
വ്യാഴാഴ്ച 10 ശതമാനത്തിന്റെ ഉയര്‍ച്ച ഷിപ്പ് യാര്‍ഡ് ഓഹരികള്‍ നേടി. ഒരു വര്‍ഷം കൊണ്ട് 920 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2732 രൂപയില്‍ ആരംഭിച്ച ഷിപ്പ് യാര്‍ഡിന്റെ ഓഹരി 2,825 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 3,830.45 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.783 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
ചരക്കു കപ്പലുകളുടെ നിര്‍മ്മാണത്തിനായി 1100 കോടി രൂപയുടെ ഓര്‍ഡറാണ് ജൂണ്‍ 28 ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ലഭിച്ചത്. പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ശേഷം ജൂണ്‍ മുതല്‍ മികച്ച പ്രകടനം നടത്തുന്ന പ്രതിരോധ സ്റ്റോക്കുകളില്‍ ഒന്നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 2028-2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാര്‍ഷവും കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.