/kalakaumudi/media/media_files/2025/08/31/img-20250830-wa0032-2025-08-31-12-32-16.jpg)
കൊല്ലം: മെഡിട്രീന ആശുപത്രിയിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെയും ആവേശകരമായും കൊണ്ടാടി. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും മെഡിട്രീന ഗ്രൂപ്പ് സാരഥിയുമായ ഡോക്ടർ പ്രതാപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഗ്രൂപ്പ് സിഇഒ ഡോക്ടർ മഞ്ജു പ്രതാപ് അധ്യക്ഷത വഹിച്ചു.
ഡോക്ടർമാരും ജീവനക്കാരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ രജിത് രാജൻ, ഡോക്ടർ വത്സലകുമാരി, ഡോക്ടർ അശ്വതി, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/08/31/image_search_1756624064622-2025-08-31-12-38-38.webp)
പൂക്കളമത്സരങ്ങളും, വടംവലി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ജീവനക്കാരും ഡോക്ടർമാരും ചേർന്നുള്ള വടംവലി മത്സരം ആവേശകരമായിരുന്നു. അതോടൊപ്പം, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികളിലുടനീളം മാവേലിയുടെ സാന്നിധ്യം എല്ലാവർക്കും സന്തോഷം നൽകി.
മനുഷ്യനെ മനുഷ്യനാക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ പ്രതാപ് കുമാർ പറഞ്ഞു. ജീവനക്കാരുടെ കൂട്ടായ്മയും, സഹകരണവും ആരോഗ്യമേഖലയിൽ മെഡിട്രീനയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് ഡോക്ടർ മഞ്ജു പ്രതാപ് കൂട്ടിച്ചേർത്തു