ടെലികോം മേഖലയില്‍  മത്സരം കടുക്കുന്നു

എയര്‍ടെല്‍ വിപണി വിഹിതം 38.6 ശതമാനം ആയി ഉയര്‍ത്തിയപ്പോള്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള ജിയോയുടെ വിപണി വിഹിതം 41.6 ശതമാനമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍

author-image
Athira Kalarikkal
New Update
teleco0m

Representational Image

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയിലെ മുന്‍ നിരക്കാരായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും തമ്മിലുളള മത്സരം കൊഴുക്കുന്നു. വിപണി വിഹിതത്തില്‍ നിന്നുളള വരുമാനത്തില്‍ (ആര്‍.എം.എസ്) ഇരു കമ്പനികളും തമ്മിലുളള മത്സരം ടൈ ആവുകയാണ്.  

എയര്‍ടെല്‍ വിപണി വിഹിതം 38.6 ശതമാനം ആയി ഉയര്‍ത്തിയപ്പോള്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള ജിയോയുടെ വിപണി വിഹിതം 41.6 ശതമാനമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ വര്‍ധനയും നഗര, ഗ്രാമപ്രദേശങ്ങളില്‍ ശക്തമായി വിപണി വര്‍ധിപ്പിക്കാന്‍ സാധിച്ചതുമാണ് ഇരു കമ്പനികള്‍ക്കും നേട്ടമായത്. 2024-ല്‍ ജിയോയുടെ 4ജി/5ജി വരിക്കാരുടെ എണ്ണം 1.9 കോടിയാണ്.

telecom companies Vi vodafone