സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു.

അയോർട്ടിക് അനൂറിസം നന്നാക്കൽ, അയോർട്ടിക് ഡിസെക്ഷൻ ചികിത്സ, തൊറാസിക് അയോർട്ടിക് ഡിസീസ് മാനേജ്മെൻ്റ്, ഉദര അയോർട്ടിക് ഡിസീസ് മാനേജ്മെൻ്റ്, അയോർട്ടിക് വാൽവ് നന്നാക്കൽ/മാറ്റിസ്ഥാപിക്കൽ, എൻഡോവാസ്കുലർ റിപ്പയർ,

author-image
Anagha Rajeev
New Update
mims1

കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സമ്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഷാജഹാൻ കള്ളിയത്ത് ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടുന്ന മിക്ക രോഗികളും അയോർട്ടിക്  വാൾവുകളുടെയും മറ്റും തകരാറ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇത്തരം അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും,  രോഗനിർണയം, ചികിത്സ,  എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  പ്രത്യേക വിഭാഗമാണിത് .കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, വാസ്കുലർ സർജറി, റേഡിയോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളുടെയെല്ലാം സേവനങ്ങൾ രോഗികൾക്ക് ഏത് സമയത്തും ഇവിടെ ലഭ്യമാവും. രോഗാവസ്ഥകൾ നേരത്തെ മനസ്സിലാക്കുകയും
അയോർട്ടിക് അനൂറിസം നന്നാക്കൽ, അയോർട്ടിക് ഡിസെക്ഷൻ ചികിത്സ, തൊറാസിക് അയോർട്ടിക് ഡിസീസ് മാനേജ്മെൻ്റ്, ഉദര അയോർട്ടിക് ഡിസീസ് മാനേജ്മെൻ്റ്, അയോർട്ടിക് വാൽവ് നന്നാക്കൽ/മാറ്റിസ്ഥാപിക്കൽ, എൻഡോവാസ്കുലർ റിപ്പയർ, ഓപ്പൺ സർജിക്കൽ പ്രോസീജ്യർ, ഹൈബ്രിഡ് നടപടിക്രമങ്ങൾ എന്നീ ചികിത്സകൾ എത്രയും പെട്ടെന്ന് ചെയ്യാൻ പറ്റുമെന്നതാണ് സെൻ്ററിൻ്റെ പ്രത്യേകത. ചടങ്ങിൽ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, കാർഡിയോളജി ഡോക്ടർമാരായ ഡോ.സൽമാൻ സലാഹുദ്ദീൻ, ഡോ.ബിജോയ് ജേക്കബ്, ഡോ.സുദീപ് കോശി,ഡോ.ബിജോയ് കരുണാകരൻ, ഡോ.സന്ദീപ് മോഹനൻ,ഡോ.ദിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്;
കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ച
സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക്കിൻ്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ഷാജഹാൻ കള്ളിയത്ത് നിർവ്വഹിക്കുന്നു.

aster mims