റോസ് ബിരിയാണി റൈസിന്റെ കൺസ്യൂമർ പാക്കറ്റുകളും ഇനി വിപണിയിൽ

വിദേശങ്ങളിൽ 'റോസ്' ബ്രാൻഡ് അറിയപ്പെടുന്നത് 'ബർദ്ധമാൻ റോസ്' എന്ന പേരിലാണ്. പാൻ ഇന്ത്യൻ ചലച്ചിത്ര താരം ദുൽഖർ സൽമാൻ ആണ് റോസ് കൈമ റൈസിൻ്റെ ബ്രാൻഡ് അംബാസിഡർ.

author-image
Greeshma Rakesh
New Update
rose biriyani rice

consumer packets of rose biryani rice are also now available in the market

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് :ഇന്ത്യയിലും, വിദേശത്തും ഒരുപോലെ പ്രശസ്‌തമായ റോസ് കൈമ ബിരിയാണി റൈസിന്റെ കൺസ്യൂമർ പാക്കറ്റുകൾ  ലോഞ്ച് ചെയ്തു. ബർദ്ധമാൻ അഗ്രോ പ്രൊഡക്റ്റ്സ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ്  ലോഞ്ചിങ് നിർവ്വഹിച്ചു.ഇൻ്റർനാഷണൽ മാർക്കറ്റിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും, ഇന്ത്യൻ മാർക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗിൻ്റെയും ഒരു കിലോയുടെയും, അഞ്ചു കിലോയുടെയും കൺസ്യൂമർ പാക്കറ്റുകളാണ് ലോഞ്ച് ചെയ്‌തത്. 

വിദേശങ്ങളിൽ 'റോസ്' ബ്രാൻഡ് അറിയപ്പെടുന്നത് 'ബർദ്ധമാൻ റോസ്' എന്ന പേരിലാണ്. പാൻ ഇന്ത്യൻ ചലച്ചിത്ര താരം ദുൽഖർ സൽമാൻ ആണ് റോസ് കൈമ റൈസിൻ്റെ ബ്രാൻഡ് അംബാസിഡർ. ദുൽഖറിൻ്റെ സാന്നിദ്ധ്യം വഴി റോസ് കൈമ റൈസ് ബ്രാൻഡിന് പൊതുജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കും എന്ന് ഉറപ്പാണ്. 

മായം കലരാത്ത ഒറിജിനൽ റോസ് കൈമ റൈസ് ബ്രാൻഡ് എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കിലോയുടെയും, അഞ്ചു കിലോയുടെയും റീട്ടെയിൽ പാക്കറ്റുകൾ റീഡിസൈനിങ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. ഇവന്റിൽ കമ്പനിയുടെ ഡീലേഴ്‌സിനുള്ള സർട്ടിഫിക്കറ്റും സമ്മാനിക്കുകയുണ്ടായി. ഇവൻ്റിൽ 60% ടിനി ടോമും അദ്ദേഹത്തിൻ്റെ ട്രൂപ്പും അവതരിപ്പിച്ച കോമഡി സ്‌കിറ്റും നാദിർഷയും അദ്ദേഹത്തിന്റെ ട്രൂപ്പും അവതരിപ്പിച്ച മ്യൂസിക് ഫെസ്‌റ്റും അരങ്ങേറി.

കഴിഞ്ഞ മുപ്പത് വർഷങ്ങളായി, ബർദ്ധമാൻ അഗ്രോ പ്രൊഡക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (BAPPL) ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ന് അതിന്റെ ഗുണമേന്മയ്ക്കും, രുചിക്കും, സുഗന്ധത്തിനും ഒരുപോലെ പ്രശസ്‌തമാണ്. ഗുണനിലവാരത്തിൻ്റെ കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന കർഷകരിൽ നിന്നും ഏറ്റവും മികച്ച ധാന്യങ്ങൾ തിരഞ്ഞെടുത്ത് കമ്പനിയുടെ അത്യാധുനിക സംസ്‌കരണ സൗകര്യങ്ങളും, നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി വളരെ കൃത്യതയോടെ പായ്ക്ക് ചെയ്‌ത്‌ അതിൻ്റെ സ്വാഭാവികമായ സ്വാദും, സുഗന്ധവും, പോഷകമൂല്യവും നഷ്ടമാകാതെയാണ് കമ്പനി റോസ് കൈമ റൈസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഇന്ത്യയിലുടനീളവും യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, യൂറോപ്പ്, യു.എസ്.എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി തങ്ങളുടെ ഉയർന്ന ഗുണനിലവാരമുള്ള റോസ് കൈമ റൈസ് വിതരണം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് പ്രീമിയം ഗുണമേന്മയുള്ള അരി ഉൽപന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബർദ്ധമാൻ അഗ്രോ പ്രൊഡക്റ്റ്സ് പ്രവർത്തിക്കുന്നത്. കർശനമായ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്ന കമ്പനി ഗുണനിലവാരം നിലനിർത്തുന്നതിന് ISO 9001-2015, ISO 22000-2018, HALAL, HACCP, FSSAI, SFDA വിപണിയിൽ എത്തിക്കുന്നത്.

കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ. ശെയ്ഖ് റബിയുൾ ഹഖ്, റീജിയണൽ ബിസിനസ്സ് പാർട്‌ണർ നാരായൺ ചന്ദ്ര മൈതി, അസിസ്‌റ്റൻ്റ് റീജിയണൽ ബിസിനസ്സ് പാർട്‌ണർ സോമനാഥ് മൈതി, ജൂനിയർ ഡയറക്ടർ മുഹമ്മദ് രഖീബ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശ്രീപതി ഭട്ട്, ഇൻ്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഷുക്കൂർ, ഇന്റർനാഷണൽ സെയിൽസ് മാനേജർ നൗഷാദ് സി.വി, റീജിയണൽ സെയിൽസ് മാനേജർ  രോഹിത് നായർ, ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ ഷാഹിർ സി.കെ എന്നിവർ സന്നിഹിതരായി.

ഇവന്റ് ഓർഗനൈസ് ചെയ്‌തത്‌ അൻവർ എ.റ്റി ചെയർമാനായുള്ള സൗത്ത് ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജൻസിയായ ബ്ളാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസാണ്. റോസിനോട് സാദൃശ്യമുള്ള വ്യാജ പ്രൊഡക്ടുകൾ വാങ്ങി വഞ്ചിക്കപ്പെടാതെയിരിക്കാൻ റോസ് കൈമ റൈസ് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ലോഗോയും, ബ്രാൻഡും പ്രത്യേകം ശ്രദ്ധിച്ച് ഉറപ്പ് വരുത്തണമെന്നും മാനേജ്‌മെൻ്റ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് +91 91422 41020.

consumer packets Bussiness News rose biriyani rice