സിപി ആര്‍ സാക്ഷരതയുമായി ഭാരത യാത്ര നവംബര്‍ 10ന്

തെരുവിലും ആള്‍ക്കൂട്ടത്തിലും തളര്‍ന്നു വീഴുകയോ കുഴഞ്ഞു വീഴുകയോ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ അപൂര്‍വമല്ല'സി.പി.ആര്‍. ലിറ്ററസി ഇന്ത്യന്‍ എക്‌സ്‌പെഡിഷന്. സാഹസിക മനോഭാവമുള്ള അഞ്ചു ചെറുപ്പക്കാരാണ് ഈ ആശയത്തിന്പിന്നില്‍

author-image
Biju
New Update
cpr

കോഴിക്കോട്: ഇന്ത്യയിലെ 44 നഗരങ്ങളെ കോര്‍ത്തിണക്കി സമൂഹത്തില്‍ ആരോഗ്യാവ ബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെ സിപി ആര്‍ സാക്ഷരത ഭാരത യാത്ര നവമ്പര്‍ പത്തിന് ഡോ രവീന്ദ്രന്‍ സി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് 
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍് കോഴിക്കോട് ഫ്‌ലാഗ് ഓഫ് ചെയ്യും. 

ഡോ ഫാബിത്ത് മൊയ്തീന്‍, എമര്‍ജന്‍സി മെഡിസിന്‍, ക്ലസ്റ്റര്‍ ഹെഡ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ്,ഡോ റിനൂപ് രാമചന്ദ്രന്‍, ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, എമര്‍ജന്‍സി മെഡിസിന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് എന്നിവര്‍ പങ്കെടുക്കും.

തെരുവിലും ആള്‍ക്കൂട്ടത്തിലും തളര്‍ന്നു വീഴുകയോ കുഴഞ്ഞു വീഴുകയോ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ അപൂര്‍വമല്ല'സി.പി.ആര്‍. ലിറ്ററസി ഇന്ത്യന്‍ എക്‌സ്‌പെഡിഷന്. സാഹസിക മനോഭാവമുള്ള അഞ്ചു ചെറുപ്പക്കാരാണ് ഈ ആശയത്തിന്പിന്നില്‍.

'ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സി.പി.ആറിനെക്കുറിച്ചും, ചോക്കിംഗ് മാനേജ്‌മെന്റിനെക്കുറിച്ചുമുള്ള അവബോധം ഉയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വെസ്റ്റേണ്‍ കണ്‍ട്രീസില്‍ പതിനാറ് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സ്‌കൂള്‍ സിലബസിന്റെ ഭാഗമായി ലഭിക്കുന്ന പരിശീലനം, ഇന്ത്യയില്‍പൊതുവെ ലഭ്യമല്ല. ഇത് നിരവധി ജീവനുകള്‍ നഷ്ടമാകുന്നതിന് കാരണമാകുന്നു. 

12 വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള അനീഷ് ഐസക്ക്, ലി തിങ്ക്‌സ്, ലിജുമോള്‍ ടി.വി. എന്നീ ട്രെയിനേഴ്‌സിന്റെയും, കോര്‍ഡിനേറ്റര്‍ അശ്വിന്‍ ഫ്രാന്‍സിസിന്റെയും, ട്രാവല്‍ ഗൈഡ് ആഷിക് ബോബന്റെയും നേതൃത്വത്തില്‍ 25 സംസ്ഥാനങ്ങളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. 'ബി എ ഫസ്റ്റ് റെസ്‌പോണ്ടര്‍, നോട്ട് എ ബൈസ്റ്റാന്‍ഡര്‍' എന്ന ടാഗ്ലൈനോടുകൂടി ഈ ഉദ്യമം വലിയൊരു മുന്നേറ്റമായി മാറ്റാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' ടീം ലീഡര്‍ അഖില്‍ വിശ്വനാഥ് പറഞ്ഞു 

കോഴിക്കോട് നിന്ന് ആരംഭിക്കുന്നവിവിധ നഗരങ്ങളിലെ കൂട്ടായ്മകളില്‍ സി പി ആര്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു ജനുവരി അഞ്ചിനു കോഴിക്കോട്ട് തിരിച്ചെത്തും