ക്രെഡിറ്റ് സ്‌കോർ പുതുക്കൽ ഇനി മാസത്തിൽ 4 തവണ

കഴിഞ്ഞവർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ വായ്പാ വിവരങ്ങൾ സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവച്ചിരുന്നത്.

author-image
Devina
New Update
reserv

പുതുക്കിയ ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ 2026 ജൂലൈ 1 മുതൽ അതിവേഗം നടക്കും. ഇതിനുള്ള അന്തിമമാർഗരേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു.


കഴിഞ്ഞവർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ വായ്പാ വിവരങ്ങൾ സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവച്ചിരുന്നത്.

ഇത് ജനുവരി ഒന്നു മുതൽ രണ്ടാഴ്ചയായി സമയപരിധി നിശ്ചയിക്കപ്പെട്ടിരുന്നു. പുതിയ ചട്ടമനുസരിച്ച് മാസത്തിൽ 4 തവണ ഈ പങ്കുവയ്ക്കൽ നടക്കണം.


ഫലത്തിൽ സിബിൽ പോലെയുള്ള ക്രെഡിറ്റ് സ്‌കോറുകൾ ഒരു മാസം 4 തവണ പരിഷ്‌കരിക്കപ്പെടും.

അതായത് ഒരു വായ്പ അടച്ചു തീർന്നാൽ അത് ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കാൻ ഏകദേശം ഒരാഴ്ച മതിയാകും.

 തിരിച്ചടവിൽ വീഴ്ച വരുത്തിയാലും അപ്‌ഡേഷൻ വേഗത്തിൽ നടക്കും.


ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിക്കുന്നത് വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ തീരുമാനം വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാനായി വരുന്നയാളെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരം ലഭിക്കാനും തീരുമാനം സഹായിക്കും