തൃശൂര്‍: അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ വൈറ്റ് ഓക്ക് കാപ്പിറ്റലുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ സി.എസ്.ബി ബാങ്ക് ഓഹരി വിലയില്‍ കുതിപ്പ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് സി.എസ്.ബി അധികൃതര്‍ എക്സ്ചേഞ്ച് ഫയലിംഗിലാണ് വെളിപ്പെടുത്തിയത്. ബി.എസ്.സിയില്‍ ബാങ്കിന്റെ ഓഹരി വില എട്ടു ശതമാനം വരെ ഉയര്‍ന്നു. 331 രൂപ വരെ കയറി തിരിച്ചിറങ്ങുകയായിരുന്നു. 3.25 ശതമാനം ഉയര്‍ന്ന് 317.25 രൂപയിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ സെപ്തംബറിലെ ത്രൈമാസ കണക്കുകള്‍ പ്രകാരം സി.എസ്.ബി ബാങ്കിന്റെ ലാഭത്തില്‍ 3.9 ശതമാനം വളര്‍ച്ചയാണുണ്ടായത്. 138.49 കോടി രൂപയാണ് മുന്‍ കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ വര്‍ധനയുണ്ടായത്. മുന്‍ വര്‍ഷം ഇത് 133.2 കോടി രൂപയായിരുന്നു. ബാങ്കിന്റെ ബിസിനസില്‍ 25.8 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. 687.3 കോടിയില്‍ നിന്ന് 864.9 ശതമാനമായാണ് വര്‍ധിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ കണക്കുകള്‍ പ്രകാരം 3.6 ശതമാനമാണ് ലാഭം.