തിരുവനന്തപുരം: പത്ത് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില 56760 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. അന്തരാഷ്ട്ര സ്വര്‍ണവിലയും റെക്കോര്‍ഡ് വിലയിലാണ്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതാണ് വില ഉയരാനുള്ള കാരണം.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്. ഇന്നലെ ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.