തൃപ്രയാര്‍ : മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ തൃപ്രയാര്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ (സി. എഫ്. സി) ഉദ്ഘാടനം സൊസൈറ്റിയുടെ പ്രൊമോട്ടര്‍ ബോചെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിനിമാതാരം ശ്വേത മേനോന്‍ മുഖ്യാതിഥിയായി. സൊസൈറ്റിയുടെ ചെയര്‍മാന്‍ ജിസ്സോ ബേബി അധ്യക്ഷത വഹിച്ചു. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി .പി, ഗ്രൂപ്പ് പിആര്‍ഒ യും സിനിമാതാരവുമായ വി.കെ.ശ്രീരാമന്‍ എന്നിവര്‍ പങ്കെടുത്തു. രജനി ബാബു (വൈസ് പ്രസിഡന്റ് നാട്ടിക ഗ്രാമ പഞ്ചായത്ത്), ഗ്രീഷ്മ സുഖിലേഷ് (വാര്‍ഡ് മെമ്പര്‍), ഡാലി ജോണ്‍ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൃപ്രയാര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റിയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ വിജയ് സെബാസ്റ്റ്യന്‍ സ്വാഗതവും ചീഫ് ജനറല്‍ മാനേജര്‍ രമേശ് കെ നന്ദിയും അറിയിച്ചു. ബോചെ ആദ്യനിക്ഷേപം സ്വീകരിക്കുകയും ആദ്യ ലോണ്‍ വിതരണം ചെയുകയും ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധനരായ ജനങ്ങള്‍ക്ക് ധന സഹായം ബോചെ വിതരണം ചെയ്തു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തന അനുമതി ഉള്ളതും മെമ്പര്‍മാരില്‍നിന്നും നിക്ഷേപം സ്വീകരിക്കുവാനും മെമ്പര്‍മാര്‍ക്ക് ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയില്‍ പലിശ ഇല്ലാതെയും ഈട് വെക്കാതെയും ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ ഇരട്ടി ലോണ്‍ നല്‍കുന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ്ങ് ഡെപ്പോസിറ്റ്, സേവിങ് ഡെപ്പോസിറ്റ് തുടങ്ങി മെമ്പര്‍മാര്‍ക്ക് ഏറ്റവും നല്ല റിട്ടേണ്‍ ലഭിക്കുന്ന 30 ദിവസം മുതല്‍ 25 വര്‍ഷം വരെയുള്ള നിക്ഷേപ പദ്ധതികളും എക്സ്പ്രസ്സ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍, ഡയമണ്ട് ലോണ്‍, ടൂ വീലര്‍ ലോണ്‍, ഫോര്‍ വീലര്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഗ്രൂപ്പ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങി വിവിധ തരത്തിലുള്ള ലോണുകളും സൊസൈറ്റി അംഗങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. തൃപ്രയാര്‍ ടെംപിള്‍ റോഡില്‍ നിര്‍വാണ ബില്‍ഡിങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിക്ക് സമീപമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (സി. എഫ്. സി) പ്രവര്‍ത്തിക്കുന്നത്. ടോള്‍ ഫ്രീ നമ്പര്‍:18003131223.
കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് ബോചെ
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ തൃപ്രയാര്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ (സി. എഫ്. സി) ഉദ്ഘാടനം സൊസൈറ്റിയുടെ പ്രൊമോട്ടര്‍ ബോചെ നിര്‍വ്വഹിച്ചു.
New Update