പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടതോടെ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. കരുതല്‍ ശേഖരം 1.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 638.7 ബില്യണ്‍ ഡോളറിലെത്തി. ബാങ്കുകള്‍ പണലഭ്യത പ്രശ്‌നം അനുഭവിച്ചതോടെയാണ് വിദേശ നാണ്യം വിറ്റഴിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാന്‍ ആര്‍ബിഐ നടത്തിയ ഫോറെക്സ് മാര്‍ക്കറ്റ് ഇടപെടലുകള്‍ക്കൊപ്പം പുനര്‍മൂല്യനിര്‍ണ്ണയവും ഇടിവിന് കാരണമായി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിലെ ഇടിവുമാണ് വിദേശ നാണയ ശേഖരത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. സ്വര്‍ണ്ണ കരുതല്‍ ശേഖരം 1.3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 73.3 ബില്യണ്‍ ഡോളറിലെത്തിയതായും ആര്‍ബിഐ പറഞ്ഞു.ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശനാണയ ശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയും സ്വര്‍ണവുമുണ്ട്. ഇവയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശനാണയ ശേഖരത്തെ സ്വാധീനിക്കും. നിലവില്‍ വിദേശ കറന്‍സി ആസ്തികള്‍ 493 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 543.4 ബില്യണ്‍ ഡോളറിലുമെ്ത്തി.2024 സെപ്റ്റംബര്‍ അവസാനത്തോടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.9 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അവിടെ നിന്നാണ് തുടര്‍ച്ചയായ മാസങ്ങളില്‍ ഇടിവുണ്ടായത്.ഒക്ടോബര്‍ 2024 ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് മാസമായിരുന്നു. 2024 ഒക്ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത് 114,445 കോടി രൂപ. ഒരു മാസത്തിനിടെ എഫ്‌ഐഐകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞ മാസമായിരുന്നു ഇത്.
വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശനാണയ ശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയും സ്വര്‍ണവുമുണ്ട്. ഇവയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശനാണയ ശേഖരത്തെ സ്വാധീനിക്കും
New Update