സ്വര്‍ണ വില കുറഞ്ഞു

യുഎസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5540 രൂപയാണ്.

author-image
Athira Kalarikkal
New Update
gold price

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. വെള്ളിയാഴ്ച സ്വര്‍ണവില 400 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തെ ആദ്യത്തെ വര്‍ധനവാണ് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഉണ്ടായത്. 

യുഎസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

Business News gold rate