കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഡെല്‍; 12500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലും ആധുനിക ഐടി സോലൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കം.

author-image
anumol ps
New Update
dell

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ഇലക്ട്രോണിക്സ് ബ്രാന്റായ ഡെല്‍ ടെക്നോളജീസ്. ഇതിലൂടെ 12500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനമാണിത്. 15 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡെല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലും ആധുനിക ഐടി സോലൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കം. പിരിച്ചുവിടുന്ന വിവരം പ്രത്യേകം യോഗം ചേര്‍ന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വാഗ്ദാനം ചെയ്ത നഷ്ടപരിഹാര പാക്കേജുകള്‍ നല്‍കും. രണ്ട് മാസത്തെ ശമ്പളം ഉള്‍പ്പടെയാണിത്.

2023 ല്‍ 13000 ജീവനക്കാരെയാണ് ഡെല്‍ പിരിച്ചുവിട്ടത്. വര്‍ക്ക് ഫ്രം ഹോം ജോലികളിലായിരുന്ന ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാനുള്ള തീരുമാനവും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. പുതിയ നീക്കത്തോടെ ഡെല്‍ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ ആയി കുറയും.

dell technology