പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭവിഹിതം 857.16 കോടി രൂപയായി ഉയര്‍ന്നു. ഓഹരിയൊന്നിന് 1.40 രൂപ (14 ശതമാനം) യാണ് ലാഭവീതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 55.84 ശതമാനം വര്‍ധിച്ച് 4,055 കോടി രൂപയിലെത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭവിഹിതം ധനമന്ത്രി നിര്‍മല സീതാരാമനു കൈമാറി. ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ നിധു സക്സേനയും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡെയും ചേര്‍ന്നാണ് കൈമാറിയത്.