ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജില്‍ 100 ശതമാനം വിജയം

വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ്, നഴ്‌സിംഗ് റിസര്‍ച്ച് & സ്റ്റാറ്റിസ്റ്റിക്‌സ്, മിഡ്വൈഫറി/ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്‌സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിലൂടെയാണ് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

author-image
Biju
New Update
asad

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്. 

2025 ഓഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 2021 ബാച്ചിലെ 74 വിദ്യാര്‍ത്ഥികളില്‍ 2 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും 66 പേര്‍ ഫസ്റ്റ് ക്ലാസും 6 പേര്‍ സെക്കന്‍ഡ് ക്ലാസും നേടി. വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ്, നഴ്‌സിംഗ് റിസര്‍ച്ച് & സ്റ്റാറ്റിസ്റ്റിക്‌സ്, മിഡ്വൈഫറി/ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്‌സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിലൂടെയാണ് ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കോളേജുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 8111881135