/kalakaumudi/media/media_files/1JK8mUISyIxRjTsukTEC.jpg)
dp world launches global freight forwarding network
കൊച്ചി: ആഗോളതലത്തില്‍ ചരക്കുനീക്ക ശൃംഖല ശക്തിപ്പെടുത്താന്‍ ഒരുങ്ങി ഡിപി വേള്‍ഡ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ലോകമൊട്ടാകെ നൂറ് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊച്ചി, പുണെ, അഹ്മ്മദാബാദ്, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെ 16 ഇടങ്ങളിലാണ് ഡിപി വേള്‍ഡിന്റെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരുലക്ഷത്തിലധികം ജീവനക്കാരാണ് ഡിപി വേള്‍ഡിന്റെ ഓഫീസുകളില്‍ ഉള്ളത്. ആയിരം തൊഴിലവസരങ്ങള്‍ കൂടി കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ ഉയരാനും സാധ്യതയുണ്ട്. ആഗോളതലത്തില്‍ നടക്കുന്ന ചരക്കുനീക്കത്തിന്റെ 10% വും ഏറ്റെടുക്കുക എന്നതാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.