റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇടിവ്

ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി സ്രോതസ്സായി നവംബറിലും റഷ്യ തന്നെ തുടര്‍ന്നു. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ 40 ശതമാനവും റഷ്യയില്‍ നിന്നാണ്.

author-image
Prana
New Update
crude oil Reliance

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നവംബറില്‍ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. റഷ്യ ഇന്ത്യക്ക് നല്‍കുന്ന യൂറാല്‍ ഗ്രേഡ് എണ്ണയ്ക്ക് ഒക്ടോബറിനെ അപേക്ഷിച്ച് ഡി സ്‌കൗണ്ട് 17% കൂടിയെങ്കിലും മറ്റിനങ്ങളായ ഇഎസ്പിയ്ക്ക് 15 ശതമാനവും സൊക്കോ ലില്‍  രണ്ടു ശതമാനവും ഇടിവ് ഡിസ്‌കൗണ്ടിലുണ്ടായതാണ് കഴിഞ്ഞ മാസം ഇറക്കുമതിയെ ബാധിച്ചത്. യൂറാലിന് ബ്രെന്റ് ക്രൂഡിന്റെ വിപണിവിലയെ അപേക്ഷിച്ച് ബാരലിന് 6.01 ഡോളറും ഇഎസ്പിഒയ്ക്ക് 3.88 ഡോളറും സൊക്കോലിന് 6.65 ഡോളറും ഡിസ്‌കൗണ്ടാണ് റഷ്യ ഇന്ത്യക്ക് നല്‍കുന്നത്. അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി സ്രോതസ്സായി നവംബറിലും റഷ്യ തന്നെ തുടര്‍ന്നു. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ 40 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യ-യു ക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വന്‍ തോതില്‍ ഡിസ്‌കൗണ്ട് വാഗ്ദാനവുമായി റഷ്യ ഇന്ത്യയെയും ചൈനയെയും സമീപിച്ചത്. യുഎസില്‍ നിന്ന് സമ്മര്‍ദമുണ്ടായെങ്കിലും ഗൗനിക്കാതെ ഇന്ത്യ റഷ്യന്‍ എണ്ണ ഡിസ്‌കൗ ണ്ട് മുതലെടുത്ത് വാങ്ങിക്കൂട്ടുകയായിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് ഇന്ത്യ. 47% വിഹിതവുമായി ചൈനയാണ് ഒന്നാമത്. ഇ ന്ത്യയുടേത് 37%, തുര്‍ക്കി 6 ശതമാനവുമായി മൂന്നാമതാണെന്ന് യൂറോപ്യന്‍ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് റഷ്യ കഴിഞ്ഞാല്‍ ഏറ്റു വുമധികം എണ്ണ എത്തിക്കുന്നത് ഇറാക്ക് ആണ്. സൗദി അറേബ്യയാണ് മൂന്നാമത്, ഉപ ഭോഗത്തിനുള്ള മൊത്തം ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യ മാണ് ഇന്ത്യ ഇറക്കുമതിയില്‍ യൂ എസ്. ചൈന എന്നിവ കഴിഞ്ഞാല്‍ ലോകത്ത് മു ന്നാമതുമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഡി സ്ൗണ്ട് വാഗ്ദാനം ചെയ്തത് എണ്ണക്കച്ചവ ടം റഷ്യ സജീവമായി നിലനിര്‍ത്തുന്നുണ്ട ങ്കിലും, വരുമാനനഷ്ടം സഹിച്ചാണ് വില്‍പ നയെന്ന് സിആര്‍ഇഎ ചൂണ്ടിക്കാട്ടുന്നു. 2022 ജൂണ്‍ മുതല്‍ ഇതുവരെയുള്ള നഷ്ടം 1,400 കോടി യൂറോയിലധികമാണ് (ഏകദേശം 1.25 ലക്ഷം കോടി രൂപ).

import russian crude oil india crude oil