സംസ്ഥാന സര്‍ക്കാരിന്റെ ഇ-കോമേഴ്സ്  പോര്‍ട്ടല്‍ കെ-ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് kshoppe.in എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ വിഭാവനം ചെയ്തത്്.

author-image
anumol ps
Updated On
New Update
k shoppe

കെഷോപ്പി ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി വാങ്ങിയ മുണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന് അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് കൈമാറുന്നു. ഹാന്‍ടെക്സ് എംഡി കെ എസ് അനില്‍കുമാര്‍, ബിപിടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ് എന്നിവര്‍ സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് നിര്‍മ്മിച്ച  വ്യവസായ വകുപ്പ് ഇ-കോമേഴ്സ് പോര്‍ട്ടലായ കെഷോപ്പി പ്രവര്‍ത്തനമാരംഭിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്ളിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.  

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് kshoppe.in എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ വിഭാവനം ചെയ്തത്്. പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന  പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350  ഉല്‍പ്പന്നങ്ങള്‍ kshoppe.in പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. kshoppe.in പോര്‍ട്ടലിന്റെ പെയ്മെന്റ് ഗേറ്റ് വേ സേവനം പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് നിര്‍വഹിക്കുന്നത്. 

അതേസമയം, കെഷോപ്പിയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഷോപ്പി വഴി ഹാന്‍ടെക്സില്‍ നിന്നും മുണ്ട് ഓര്‍ഡര്‍ ചെയ്യ്ത് കൊണ്ടാണ് മന്ത്രി കെഷോപ്പിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുണ്ട് തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് മന്ത്രിക്ക് കൈമാറി. 

വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് ചടങ്ങില്‍ അധ്യക്ഷനായി. കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍(റിട്ട.) പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു . ആന്റണി രാജു എംഎല്‍എ  വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ്, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി, ബിപിടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്ല്യാണി ആര്‍, മെമ്പര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.

 

e-commerce portal k-shopee