ഇ-റുപ്പി 1,016 കോടിയില്‍

റിസര്‍വ്ബാങ്ക് പുറത്തിറക്കിയ ഇ-കറന്‍സിയുടെ വിനിമയത്തോതില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 334 ശതമാനം വളര്‍ച്ചയാണുണ്ടായത്

author-image
Sneha SB
New Update
E RUPEE

കൊച്ചി : രാജ്യത്ത് വിനിമയത്തിലുള്ള ഇ-രൂപയുടെ (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) മൂല്യം 2025 മാര്‍ച്ചോടെ 1,016 കോടി രൂപയിലെത്തി. റിസര്‍വ്ബാങ്ക് പുറത്തിറക്കിയ ഇ-കറന്‍സിയുടെ വിനിമയത്തോതില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 334 ശതമാനം വളര്‍ച്ചയാണുണ്ടായത്. 2024 മാര്‍ച്ചില്‍ 234 കോടി യുടെ ഇ-രൂപയാണ് വിനിമയത്തിലുണ്ടായിരുന്നത്.

ഒഡിഷ സര്‍ക്കാരിന്റെ സുഭദ്ര യോജന പദ്ധതിയുടെ ഏകദേശം 88,000 ഗുണഭോക്താക്കള്‍ ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പായ ഇ-രൂപ പേയ്‌മെന്റ് ചാനലായി ഉപയോഗിക്കുന്നുണ്ട്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ഇ-രൂപ വഴി വിഹിതം കൈമാറുന്നതിന് ഒന്നിലധികം കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സംസ്ഥാനസര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടന്നുവരുക യാണെന്ന് ആര്‍ബിഐ അറിയിച്ചു.

RBI digital rupee. e rupee e rupi