ഗിരീഷ് കുമാര്‍ നായര്‍ ഈസ്റ്റേണ്‍ സി.ഇ.ഒ

ഈസ്റ്റേണിനൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ വഴിയിലേക്ക് ടീമിനെ നയിക്കുമെന്നും ഗിരീഷ് കുമാര്‍ നായര്‍ പറഞ്ഞു.

author-image
Biju
New Update
HJFASD

GIREESHKUMAR NAIR

കൊച്ചി: ഓര്‍ക്കല ഇന്ത്യയുടെ ഈസ്റ്റേണ്‍ ബിസിനസ് യൂണിറ്റിന്റെ കേരള സി.ഇ.ഒ ആയി ഗിരീഷ് കുമാര്‍ നായര്‍ നിയമിതനായി. നോര്‍വിജിയന്‍ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓര്‍ക്കല എ.എസ്.എ യുടെ ഇന്ത്യന്‍ വിഭാഗമായ ഓര്‍ക്കല ഇന്ത്യയാണ് ഈസ്റ്റേണ്‍ ഏറ്റെടുത്തിരിക്കുന്നത്. ഈസ്റ്റേണിനെ വളര്‍ച്ചയുടെ പുതിയ വഴിയിലേക്ക് നയിക്കാനുളള പരിചയസമ്പത്ത് ഗിരീഷ് കുമാറിനുണ്ടെന്ന് ഓര്‍ക്കല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശര്‍മ്മ പറഞ്ഞു.

ഓര്‍ക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കാനുളള ചുമതലയാണ് ഗിരീഷ് കുമാര്‍ നിര്‍വഹിക്കുക. മൂന്ന് പതിറ്റാണ്ടോളമായി ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന മേഖലയില്‍ ഗിരീഷ് കുമാര്‍ നായര്‍ പ്രവര്‍ത്തിക്കുന്നു. വിപ്രോ, ബക്കാര്‍ഡി, ബ്രിട്ടാനിയ, ഡാബര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുളള അദ്ദേഹം ഒലാം ഗ്രൂപ്പില്‍ നിന്നാണ് ഈസ്റ്റേണിലേക്ക് എത്തുന്നത്.
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എം ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഈസ്റ്റേണിനൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ വഴിയിലേക്ക് ടീമിനെ നയിക്കുമെന്നും ഗിരീഷ് കുമാര്‍ നായര്‍ പറഞ്ഞു.

kerala eastern