കൊച്ചി: ഓണത്തിന് രണ്ട് പുതിയ പായസക്കൂട്ടുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ഈസ്റ്റേണ്‍. മധുരം പായസക്കൂട്ട് വിഭാഗത്തില്‍ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകളാണ് പുറത്തിറക്കിയത്. നിലവിലുള്ള സേമിയ, പാലട പായസക്കൂട്ടുകള്‍ക്കൊപ്പമാണ് ഗോതമ്പ്, പരിപ്പ് എന്നിവയും വിപണിയിലിറക്കിയത്. 300 ഗ്രാമിന്റെ പാക്കറ്റിന് 75 രൂപയും സേമിയ, പാലട എന്നിവയ്ക്ക് 85 രൂപയാണ് വില.പായസത്തോടുള്ള മലയാളികളുടെ വൈകാരിക ബന്ധം കണക്കിലെടുത്താണ് പുതിയ പായസക്കൂട്ടുകള്‍ വിപണിയിലിറക്കിയതെന്ന് ഈസ്റ്റേണ്‍ സി.എം.ഒ മനോജ് ലാല്‍വാനി പറഞ്ഞു.