പുതിയ ഇ വി നയവുമായി കേന്ദ്രസര്‍ക്കാര്‍

വെദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇവാഹന മേഖലയില്‍ പ്രമുഖ ആഗോള നിര്‍മാതാക്കളുടെ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

author-image
Biju
New Update
adty

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയെല്ലാം കാലം കഴിയാന്‍ പോകുന്നു.  ഇറക്കുമതി തീരുവ കുറയ്ക്കാനും ടെസ്ലയെപ്പോലുള്ള ആഗോള കളിക്കാരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയം സര്‍ക്കാര്‍ അവതരിക്കിക്കാനൊരുങ്ങുകയാണ്. നിലവില്‍ ഇ വി വാഹനങ്ങള്‍ക്കുള്ള 110 ശതമാനം നികുതിയില്‍ നിന്നും 15 ശതമാനമാക്കി കുറച്ച് ടെസ്‌ല പോലുള്ള വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 

വെദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇവാഹന മേഖലയില്‍ പ്രമുഖ ആഗോള നിര്‍മാതാക്കളുടെ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വലിയ ഊര്‍ജമേകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

ഇവാഹന മേഖലയില്‍ 4150 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയാറുള്ള, ആഭ്യന്തര ഉല്പാദന കേന്ദ്രം ആരംഭിക്കുന്ന നിര്‍മാതാക്കള്‍ക്കായിരിക്കും നികുതി ഇളവ് ലഭ്യമാകുക. ഇന്ത്യയെ ലോകത്തെ പ്രധാനപ്പെട്ട ഇ വാഹന നിര്‍മാണ കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഗുജറാത്തില്‍ ടെസ്ലയുടെ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ അവസാന ഘട്ടത്തിലാണെന്ന് ബ്ലൂംബെര്‍ഗ് ഡിസംബറില്‍ അറിയിച്ചിരുന്നു. രാജ്യത്ത് ചൈന നിര്‍മിച്ച കാറുകള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും ആഭ്യന്തര ഉല്പാദനം ആരംഭിക്കണമെന്നും ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. 2019ല്‍ തന്നെ ഇന്ത്യയില്‍ ടെസ്ലയുടെ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നതിനായി മസ്‌ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ വര്‍ധിച്ച ഇറക്കുമതി തീരുവയാണ് അദ്ദേഹം തടസ്സമായി ചൂണ്ടിക്കാട്ടിയത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന മസ്‌കിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.

പുതിയ വൈദ്യുത വാഹന നയപ്രകാരം ഇന്ത്യയിലെ ഇ വാഹന മേഖലയില്‍ 4150 കോടി രൂപ നിക്ഷേപിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുകയും വേണം. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 15 ശതമാനം ഇറക്കുമതി തീരുവയില്‍ പരമാവധി 8000 വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. സികെഡി യൂണിറ്റുകള്‍ക്ക് മാത്രമാണ് ഇത് ബാധകം.

നിലവില്‍ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ മൂല്യമനുസരിച്ച് 70100 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയവരില്‍ ടെസ്ലയ്ക്ക്  പുറമേ വിയറ്റ്‌നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റുമുണ്ട്.

എന്നാല്‍ ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ടാറ്റയും ഈ നയത്തെ അനുകൂലിക്കുന്നില്ല. ഇന്ത്യയില്‍ കരുത്തുറ്റ വാഹനവ്യവസായം രൂപീകരിക്കുന്നതിന് വേണ്ടി പ്രാദേശിക നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടെതെന്ന നിലപാടാണ് ഈ കമ്പനികള്‍ക്കുള്ളത്.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയ കാറുകളില്‍ രണ്ടുശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങള്‍. 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒപ്പം വാഹന നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെസ് ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരിരുന്നു. നികുതി ഭാരം ഒഴിവാകുന്നതോടെ ടെസ് ലയുടെ പുത്തന്‍ മോഡല്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 
ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് കാറുകള്‍ക്ക് ജനങ്ങളുടെ ഇടയില്‍ പ്രിയം വര്‍ധിച്ചു വരുന്നതും ബൃഹത്തായ ഇന്ത്യന്‍ വിപണിയും ടെസ്‌ലയെ ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തു വെക്കാന്‍ മോഹിപ്പിക്കുന്ന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കമ്പനിയും ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുളള ടെസ്‌ലയാണ്.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയത്, ട്രംപിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മസ്‌കിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എസ് സന്ദര്‍ശനത്തില്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേകം ശ്രദ്ധിച്ചതാണ് ടെസ്‌ല കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ അധികം താമസിക്കില്ല എന്ന വിലയിരുത്തുകള്‍ക്ക് അടിസ്ഥാനം.
നയതന്ത്ര ബന്ധം മികച്ചതല്ല

ഏപ്രിലോട് കൂടി ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുന്ന കാറുകളായിരിക്കും കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുക. ചൈന, ജര്‍മ്മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുകളുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുളള കാറുകള്‍ ഇന്ത്യയിലേക്ക് മസ്‌ക് കൊണ്ടുവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധം അത്ര മികച്ചതല്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതാണ് ജര്‍മ്മന്‍ ടെസ്‌ല കാറുകളായിരിക്കും ഇന്ത്യയിലെത്തുക എന്ന വാദഗതിക്ക് ശക്തി പകരുന്നത്.

രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും ടെസ്‌ലയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി പല സംസ്ഥാനങ്ങളും ഇതിനോടകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ടെസ്‌ലയുടെ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യവുമായി മുന്‍നിരയിലുളളത്.

അതേസമയം യൂറോപ്പിലെ ഏറ്റവും നൂതനമായ നിര്‍മ്മാണ സൗകര്യങ്ങളിലുളള ഫാക്ടറിയുളള ബെര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗിലുള്ള യൂണിറ്റില്‍ നിന്ന് മോഡല്‍ 3, മോഡല്‍ വൈ എന്നീ ടെസ്‌ല കാറുകളാണ് മസ്‌ക് ഇന്ത്യയിലെത്തിക്കുക എന്നാണ് കരുതുന്നത്. 25,000 ഡോളറിന് (ഏകദേശം 22 ലക്ഷം രൂപ) മുകളിലാണ് ഇവയുടെ വില. ഇന്ത്യന്‍ വിപണിക്കായി വിലയില്‍ കുറവ് വരുത്തുന്നതിനായി മോഡലുകളുടെ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തുന്ന കാര്യവും കമ്പനി പരിഗണിക്കും.

ടെസ്‌ല കാറുകള്‍ കൂടി എത്തുന്നതോടെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുക. വലിയ റേഞ്ചും ഗുണനിലവാരവുമാണ് ടെസ്‌ല കാറുകളെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നത്. 511 കിലോമീറ്റര്‍ റേഞ്ച് മോഡല്‍ 3 വാഗ്ദാനം ചെയ്യുമ്പോള്‍, മോഡല്‍ വൈ 598 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്.

 

tesla electric vehicle elon musks EV electric vehicles