കുതിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക്

റിസര്‍വ് ബാങ്കിന്റേത് ഉള്‍പ്പെടെയുള്ള അനുമാനങ്ങളെ മറികടന്നാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയത്.

author-image
anumol ps
Updated On
New Update
gdp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ  8.2 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 7.8 ശതമാനമായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നത്. 

റിസര്‍വ് ബാങ്കിന്റേത് ഉള്‍പ്പെടെയുള്ള അനുമാനങ്ങളെ മറികടന്നാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ 7.6 ശതമാനവും റിസര്‍വ് ബാങ്ക് 7.3 ശതമാനവും എസ്.ബി.ഐ റിസര്‍ച്ച് 8 ശതമാനവും മറ്റ് പ്രമുഖ ഗവേഷണസ്ഥാപനങ്ങളും നിരീക്ഷകരും 6.9 ശതമാനം വരെ വളര്‍ച്ചയുമായിരുന്നു പ്രവചിച്ചിരുന്നത്. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ കഴിഞ്ഞവര്‍ഷം കൈവരിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച ഡിസംബര്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. 2023-24ലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 8.2 ശതമാനവും ജൂലായ്- സെപ്റ്റംബറില്‍ 8.1 ശതമാനവും ഒക്ടോബര്‍-ഡിസംബറില്‍ 8.6 ശതമാനവുമായിരുന്നു വളര്‍ച്ച.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.2 ശതമാനം വര്‍ദ്ധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിരക്ക് 7% ആയിരുന്നു.

 

economic growth