മുംബൈ: ജൂണില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍. 7-7.1% എന്നിങ്ങനെയാണ് ഇവര്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച നിരക്ക്. ഏപ്രില്‍-ജൂണ്‍ പാദങ്ങളില്‍ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കുറവ് അനുഭവപ്പെട്ടതായാണ് സംഘത്തിന്റെ വിലയിരുത്തല്‍. ആഗോള വളര്‍ച്ചയിലെ മുരടിപ്പും വിലക്കയറ്റത്തോതിലുണ്ടാകുന്ന ഇടിവും പലിശ ഇളവിനുള്ള അനുകൂല സാഹചര്യത്തെയാണു സൂചിപ്പിക്കുന്നത്. 41 അടിസ്ഥാന സൂചികകളെ ആസ്പദമാക്കിയാണ് എസ്ബിഐയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ അനുമാനം. അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷിത നിരക്കായ 7.2 ശതമാനത്തെക്കാള്‍ കൂടുതലായിരിക്കുമെന്നും ഇവര്‍ വിലയിരുത്തി.