/kalakaumudi/media/media_files/2025/06/28/electric-car-market-in-india-2025-06-28-16-46-58.png)
ന്യൂഡല്‍ഹി :രാജ്യത്തെ നിരത്തുകളില്‍ സാന്നിധ്യം ഇരട്ടിയാക്കി ഇലക്ട്രിക് കാറുകള്‍. 2024 മേയില്‍ രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ വെറും 2.2% ആയിരുന്ന ഇ - കാറുകള്‍ കഴിഞ്ഞ മേയ് മാസത്തില്‍ 4.4% ആയി ഉയര്‍ന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍, ബൈക്ക്, ഓട്ടോ, ട്രക്കുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയിലും ഈ വര്‍ഷം വര്‍ധനയുണ്ടായി.179,851 ഇലക്ട്രിക് വാഹനങ്ങളാണ് മേയ് മാസത്തില്‍ മാത്രം വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 46% വര്‍ധന.ഇലക്ട്രിക് കാറുകളാണ് ഇവി വിപണിയില്‍ ഈ വര്‍ഷത്തെ ചൂടപ്പം. മുന്‍വര്‍ഷങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ വില്‍പനയില്‍ മു ന്നേറിയപ്പോള്‍ ഈ വര്‍ഷം ഇരുചക്രവാഹനങ്ങളെ കടത്തി വെട്ടി ഇലക്ട്രിക് കാറുകളുടെ വില്‍പന 54% ഉയര്‍ന്നു.12,384 ഇലക്ട്രിക് കാറുകളാ ണ് ഈ വര്‍ഷം ഇതുവരെ വിറ്റഴിഞ്ഞത്.