തിരുവനന്തപുരം: ടൂറിസം വ്യവസായമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വ്യവസായ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കാനുള്ള തടസ്സം തുടരുകയാണ്. വ്യവസായത്തെക്കാള്‍ ഉയര്‍ന്ന വാണിജ്യനിരക്ക് നിലവില്‍ ടൂറിസം മേഖലയിലെ വൈദ്യുതിക്ക് വ്യവസായ സ്ളാബില്‍ ഉള്‍പ്പെടുത്തുകയോ ടൂറിസം മേഖലയ്ക്കായി പുതിയൊരു സ്ളാബ് സൃഷ്ടിക്കുകയോ വേണമെന്ന ശുപാര്‍ശ കേരള വ്യവസായ വികസന കോര്‍പറേഷന്‍, വ്യവസായ വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. വരുമാനത്തില്‍ വന്‍ ഇടിവു വരുമെന്നതിനാല്‍ താരിഫ് മാറ്റത്തോടു കെഎസ്ഇബിക്ക് എതിര്‍പ്പാണ്.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ്ബോട്ടുകള്‍, വിവിധ പാര്‍ക്കുകള്‍ എന്നിവയെല്ലാം ലോ ടെന്‍ഷന്‍ (എല്‍ടി) 7 എ വിഭാഗത്തില വാണിജ്യ കണക്ഷനുള്ള നിരക്കാണ്( യൂണിറ്റിന് 6.05-9.40 രൂപ) നല്‍കുന്നത്. റസ്റ്ററന്റ്, ലോഡ്ജ്,ഗെസ്റ്റ് ഹൗസ് എന്നിവയ്ക്കും ഈ നിരക്കാണ്. ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ നിരക്ക് കുറവുള്ള എല്‍ടി4എ(5.906 രൂപ) 4 ബി (6.656.80 രൂപ) വിഭാഗങ്ങളിലാണ്. ടൂറിസത്തിന് നിരക്ക് കുറയ്ക്കാനുള്ള വ്യവസായ വകുപ്പിന്റെ അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മിഷനാണു പരിഗണിക്കേണ്ടത്. കെഎസ്ഇബിക്കു നഷ്ടപ്പെടുന്ന വരുമാനം മറ്റേതെങ്കിലും വഴിക്ക് ഉറപ്പാക്കി മാത്രമേ കമ്മിഷന്‍ അനുവാദം നല്‍കൂ. ടൂറിസം വ്യവസായമായാല്‍ എംഎസ്എംഇ മേഖലയ്ക്കു വ്യവസായ വകുപ്പും കേന്ദ്രസര്‍ക്കാരും നല്‍കുന്ന ഇന്‍സെന്റീവുകളും സബ്സിഡികളും നേടാനാകുമെന്ന മെച്ചം കൂടിയുണ്ട്.