500 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക്

ടെസ്‌ല സിഇഒ എലോൺ മസ്‌ക് ചരിത്രത്തിൽ മറ്റാരും നേടിയിട്ടില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ആസ്തിയുള്ള ധനികനായി മാറിയിരിക്കുന്നു. നവംബറിൽ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രംപിനെതിരെ കോർപ്പറേറ്റ് കമ്പനികൾ കടുത്ത എതിർപ്പായിരുന്നു.

author-image
Rajesh T L
Updated On
New Update
MUSK

ടെസ്‌ല സിഇഒ എലോൺ മസ്‌ക് ചരിത്രത്തിൽ  മറ്റാരും നേടിയിട്ടില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ആസ്തിയുള്ള ധനികനായി മാറിയിരിക്കുന്നു. നവംബറിൽ  യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രംപിനെതിരെ കോർപ്പറേറ്റ് കമ്പനികൾ കടുത്ത എതിർപ്പായിരുന്നു.അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയ ഏക കോർപ്പറേറ്റ് വ്യവസായി എലോൺ മസ്‌ക് മാത്രമായിരുന്നു പ്രകടിപ്പിച്ചിരുന്നത്.ട്രംപിൻ്റെ മിക്കവാറും എല്ലാ നയങ്ങളോടും ഇലോൺ മസ്‌ക് പൂർണ യോജിക്കുന്ന  നിലപാടാണ് സ്വീകരിച്ചിരുന്നത്. 

ട്രംപിൻ്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ഇലോൺ മസ്‌കിൻ്റെ കമ്പനിയുടെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തുകയും  ചെയ്തു. ട്രംപ് ഭരണകൂടത്തിൽ മന്ത്രിയായി എലോൺ മസ്‌ക് സത്യപ്രതിജ്ഞ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്  അമേരിക്കൻ മാധ്യമങ്ങൾ  ഇപ്പോൾ  റിപ്പോർട്ട് ചെയുന്നത്. അതിനുമപ്പുറത്തേക്ക് , അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇലോൺ മസ്‌ക് മത്സരിച്ചേക്കുമെന്നും  ചില മാധ്യമങ്ങൾ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. 

എലോൺ മസ്‌കിന് 50 വയസ്സ്  മാത്രമുള്ളതിനാൽ, അമേരിക്കൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ശോഭനമായ ഭാവിയുണ്ടെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആർക്കും അടുക്കാൻ കഴിയാത്ത വിധം ഇലോൺ മസ്‌ക് ഒന്നാം സ്ഥാനം നേടിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, അദ്ദേഹത്തിൻ്റെ ആസ്തി 500 ബില്യൺ ഡോളറിലെത്തിയെന്നാണ്  റിപ്പോർട്ട്. ചരിത്രത്തിൽ ഇത്രയധികം പണം സമ്പാദിച്ച ആദ്യ മനുഷ്യൻ എലോൺ മസ്‌ക് ആണെന്നും പറയപ്പെടുന്നു. 

ലോകത്തിലെ ഏറ്റവും ആഡംബര കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയാണ് മസ്ക്. ഇലക്ട്രിക് വാഹനങ്ങളിലും സോളാർ ബാറ്ററി ബിസിനസുകളിലും അദ്ദേഹത്തിൻ്റെ കമ്പനികൾ സജീവമാണ്.നാസ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായുള്ള കരാറിലൂടെ റോക്കറ്റുകളും അദ്ദേഹത്തിന്റെ സ്പേസ് എക്സ് എന്ന കമ്പനി നിർമ്മിക്കുന്നു. സ്‌പേസ് എക്‌സിനെ നയിക്കുന്നതും  മസ്ക് തന്നെ.

മസ്‌കിൻ്റെ ആസ്തി 400 ബില്യൺ ഡോളറിലെത്തിയതായി ഡിസംബർ 11ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഈ ലക്ഷ്യം മറികടക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും  എലോൺ മസ്‌ക്ക് സ്വന്തമാക്കി.2024 ലെ പ്രോക്‌സി പ്രസ്താവന പ്രകാരവും,ബ്ലൂംബെർഗ് പ്രകാരവും  ടെസ്‌ല കമ്പനിയുടെ ഓഹരിയുടെ 13% എലോൺ മസ്‌കിൻ്റെ കൈവശമുണ്ട്.അദ്ദേഹത്തിൻ്റെ 2018-ലെ നഷ്ടപരിഹാര പാക്കേജിൽ നിന്ന് ഏകദേശം 304 മില്യൺ ഡോളർ എക്‌സൈസിബിൾ സ്റ്റോക്കിൽ ഉണ്ടായിരുന്നു. 

2024 ഡിസംബറിലെ ടെൻഡർ ഓഫറിൽ ഏകദേശം 350 ബില്യൺ ഡോളർ മൂല്യമുള്ള സ്‌പേസ് എക്‌സിൻ്റെ ഏകദേശം 42% തൻ്റെ ഫൗണ്ടേഷനിലൂടെ മസ്‌ക് സ്വന്തമാക്കി. X ഗ്രൂപ്പ് 2022-ൽ $44 ബില്ല്യൻ സ്വന്തമാക്കിയ ശേഷം, അതിൻ്റെ 79% ഓഹരികളും  സ്വന്തമാക്കിയെന്ന്  കണക്കാക്കപ്പെടുന്നു. 2024 ഒക്ടോബറിൽ ഫിഡിലിറ്റി ബ്ലൂ ചിപ്പ് ഗ്രോത്ത് ഫണ്ട് അസൈൻ ചെയ്‌തതിന്റെ  മൂല്യത്തെ അടിസ്ഥാനമാക്കി, കമ്പനിയെ ഏകദേശം 72% വിലകുറച്ചു.2012 ഏപ്രിലിൽ വാറൻ ബഫറ്റിൻ്റെ ഗിവിംഗ് പ്ലെഡ്ജിൽ മസ്‌ക് അംഗമാകുകയും,ചൊവ്വയിൽ സ്ഥിരതാമസമാക്കാനും വിരമിക്കാനുമുള്ള പദ്ധതികൾ  പ്രഖ്യാപിച്ചിരുന്നു. 

2020 ജൂലൈയിൽ, ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാവായി മാറി. ഇതിന്റെ  ഫലമായി , മസ്ക്കിന്റെ  മൂല്യം വർദ്ധിച്ചു. കഴിഞ്ഞ ജനുവരി 2021-ലും  മസ്ക്ക് ലോകത്തിലെ ഏറ്റവും ധനികനായി ഉയർന്നിട്ടുണ്ട്. 2022 ഏപ്രിലിൽ, കമ്പനിയുടെ ഒരു ഓഹരി വാങ്ങിയതിന് ശേഷം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങി. ഇപ്പോൾ അദ്ദേഹത്തിൻ്റെ സമ്പത്ത് ആർക്കും തൊടാൻ കഴിയാത്ത 500 ബില്യൺ യുഎസ് ഡോളറിലെത്തി നിൽക്കുകയാണ്.

elone musk elon musk news elon musks spacex plans