ആസ്തിയില്‍ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ട് മസ്‌ക്

2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. 

author-image
anumol ps
New Update
ellon musk

elon musk

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി: ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍െര ആസ്തിയില്‍ റെക്കോര്‍ഡ് തകര്‍ച്ച. കഴിഞ്ഞ ആറ് മാസത്തിനിടെ സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട വ്യക്തി ഇലോണ്‍ മസ്‌കാണ്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. 

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു. ഇതാണ് മസ്‌കിന് തിരിച്ചടിയായത്. 20 ശതമാനം ഇടിവാണ് ടെസ്ലയുടെ ഓഹരികളിലുണ്ടായത്. നിലവില്‍ മസ്‌കിന് ടെസ്ലയില്‍ ഏകദേശം 13 ശതമാനം ഓഹരിയുണ്ട്.  

അതേ സമയം ടെസ്ലയിലെ ശമ്പളം  പ്രതിസന്ധിയെ അതിജീവിക്കുന്നതിന് മസ്‌കിന് സഹായകരമാകും. 4.68 ലക്ഷം കോടി രൂപ ശമ്പളമായി ഇലോണ്‍ മസ്‌കിന്  ലഭിക്കുന്നതോടെയാണിത്. വാര്‍ഷിക പൊതുയോഗത്തില്‍, കമ്പനിയുടെ നിക്ഷേപകര്‍ ഇലോണ്‍ മസ്‌കിന്റെ  ശമ്പള പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. 

 

elon musks