/kalakaumudi/media/media_files/2025/09/11/musk-2025-09-11-11-02-04.jpg)
വാഷിങ്ടണ്‍: ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ എതിരാളികള്‍ ഇല്ലാതെ കുതിച്ചുപാഞ്ഞ് എലോണ്‍ മസ്‌ക്. ഒടുവിലത്തെ കണക്ക് പ്രകാരം മസ്ജിന്റെ ആസ്തി 638 ബില്യന്‍ ഡോളറിലെത്തി അതായത് 58 ലക്ഷം കോടി രൂപ.
ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശത കോടീശ്വര പട്ടികപ്രകാരമാണ് ഇത് വ്യക്തമായത്. ടെസ്ല, സ്‌പേസ്എക്‌സ്, എക്‌സ് എന്നിവയുടെ മേധാവിയായ മസ്‌കി ന്റെ ആസ്തിയില്‍ വന്‍ കുതിപ്പിന് കാരണം സ്‌പേസ്എക്‌സിന്റെ ഓഹരി വില്‍പന നീക്കമാണ്. സ്‌പേസ്എക്‌സിന്റെ മൂല്യം കഴിഞ്ഞ ജൂലൈയിലെ 400 ബില്യനില്‍ നിന്ന് ഇപ്പോള്‍ 800 ബില്യനിലേക്ക് മുന്നേറി.
ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലാറിയുടെ ആസ്തി 265 ബില്യന്‍ (24.11 ലക്ഷം കോടി രൂപ). മസ്‌കിനേക്കാള്‍ 373 ബില്യന്‍ ഡോളര്‍ കുറവ്.
ഇന്ത്യക്കാരില്‍ ഒന്നാമന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 106 ബില്യന്‍ ഡോളറാണ് മുകേഷിന്റെ ആസ്തി (9.64 ലക്ഷം കോടി രൂപ). രണ്ടാമന്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് (85.2 ബില്യന്‍). ഏകദേശം 7.75 ലക്ഷം കോടി രൂപ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
