lpi
വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിലെ ചെലവുചുരുക്കല്‍ വിഭാഗത്തിന്റെ തലപ്പത്ത് നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മെയ് അവസാനത്തോടെ മസ്‌ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
യുഎസ് കമ്മി ഒരു ട്രില്യണ്‍ ഡോളറായും നിലവിലെ മൊത്തം ഫെഡറല്‍ ചെലവ് ഏകദേശം ആറ് ട്രില്യണ്‍ ഡോളറായും കുറച്ച്‌കൊണ്ട് മസ്‌ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ട്രംപ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മസ്‌ക് സംസാരിച്ചു. അമേരിക്കയുടെ ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു വാര്‍ഷിക ഫെഡറല്‍ കമ്മി പകുതിയായി കുറയ്ക്കുന്ന ലക്ഷ്യത്തിലേക്ക് ഡോജ് അടുക്കുന്നതിനെക്കുറിച്ചുമാണ് മസ്‌ക് സംസാരിച്ചത്.
തന്റെ ടീം ഒരു ദിവസം ശരാശരി നാല് ബില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്നും 130 ദിവസത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ കമ്മി കുറയ്ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മസ്‌ക് പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്നും, വലിയതോതില്‍ ധൂര്‍ത്തും തട്ടിപ്പും നടക്കുന്നുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിര്‍ണായകമായ സര്‍ക്കാര്‍ സേവനങ്ങളെയൊന്നും ബാധിക്കാതെ ഇതില്‍ 15 ശതമാനം കുറവ് വരുത്താന്‍ കഴിയുമെന്നും മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ജീവനക്കാരെ പിരിച്ചുവിടല്‍, ആസ്തി വില്‍പ്പന, കരാര്‍ റദ്ദാക്കല്‍ എന്നീ നടപടികളിലൂടെ മാര്‍ച്ച് 24 വരെ യുഎസ് നികുതിദായകര്‍ക്ക് 115 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞെന്നും മസ്‌ക് വ്യക്തമാക്കി.