
പ്രതീകാത്മക ചിത്രം
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനോറി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ.) സഹകരിച്ച് രൂപകല്പന ചെയ്ത പ്രീമിയം കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതിമാസ ഇടപാടുകള്‍ക്ക് ആകര്‍ഷകമായ കാഷ്ബാക്ക് ഓഫറുകളും രണ്ടുലക്ഷം രൂപ വരെയുള്ള സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയും ഉള്‍പ്പെടെ നിരവധി റിവാര്‍ഡുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. കൂടാതെ, കാര്‍ഡ് എക്‌സ്‌ക്ലൂസീവ് മര്‍ച്ചന്റ് ഓഫറുകളും ആഗോള സ്വീകാര്യതയും നല്‍കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
