പലിശ നിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനാണ് പലിശ കുറച്ചതെന്ന് ഇ.സി.ബി വ്യക്തമാക്കി.

author-image
anumol ps
Updated On
New Update
european bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



മുംബൈ: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് വെട്ടിക്കുറച്ചു. കാല്‍ ശതമാനമാണ് ബാങ്ക് കുറച്ചത്. മാന്ദ്യ ഭീഷണി ശക്തമായതോടെയാണിത്. 2019ന് ശേഷം ഇതാദ്യമായാണ് ഇ.സി.ബി പലിശ കുറയ്ക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനാണ് പലിശ കുറച്ചതെന്ന് ഇ.സി.ബി വ്യക്തമാക്കി. യൂറോ മേഖലയിലെ 20 രാജ്യങ്ങളിലെ നാണയപ്പെരുപ്പം പത്ത് ശതമാനത്തിന് മുകളിലെത്തിയതോടെയാണ് 2022 മുതല്‍ യൂറോപ്പില്‍ പലിശ ഉയര്‍ത്തിയത്. ഇപ്പോള്‍ ഇന്ധന വില കുറഞ്ഞതാണ് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിച്ചതെന്നും അവര്‍ വ്യക്തമാക്കി.

interest rate european central bank