ഇനി തൊട്ടാൽ പോലും : സ്വർണ വില റെക്കോഡ് വിലയിൽ 160 രൂപയുടെ വർധന

കഴിഞ്ഞ നാല് ദിവസംകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8360 രൂപയാണ്.

author-image
Rajesh T L
New Update
hfauguh

തിരുന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66880 രൂപയാണ്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6850 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.  

gold rate gold rate latest Todays Gold Rate gold rate hike