ഐടി പാര്‍ക്കുകളിലെ കയറ്റുമതി വരുമാനം 20,000 കോടി രൂപ പിന്നിട്ടു

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

author-image
anumol ps
New Update
export

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള കയറ്റുമതി വരുമാനം 20,000 കോടി രൂപ പിന്നിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ഐടി കയറ്റുമതി വരുമാനം 21,000 കോടി രൂപയായി. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ തലത്തില്‍ ഏകദേശം രണ്ടുലക്ഷം കോടി രൂപയാണ് ഐടി കയറ്റുമതി വരുമാനം. ഇതില്‍ 1% മാത്രമാണ് കേരളത്തിന്റെ വിഹിതം. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളിലും ചെറു കമ്പനികളിലുമായി 2 ലക്ഷത്തോളം ഐടി പ്രഫഷനലുകളാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്.

export