കൊച്ചിയില്‍ നിന്ന് എല്‍എന്‍ജി കയറ്റുമതിയും

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് എല്‍എന്‍ജി ശ്രീലങ്കയിലെ എല്‍ടിഎല്‍ ഹോള്‍ഡിങ്‌സുമായാണു ധാരണാപത്രം ഒപ്പുവച്ചത്.

author-image
anumol ps
New Update
export

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് ഇനി കയറ്റുമതിയും. ഇതോടെ പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നു ശ്രീലങ്കയിലേക്കു ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യാനും ധാരണയായി.  ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് എല്‍എന്‍ജി ശ്രീലങ്കയിലെ എല്‍ടിഎല്‍ ഹോള്‍ഡിങ്‌സുമായാണു ധാരണാപത്രം ഒപ്പുവച്ചത്.

പെട്രോനെറ്റ് എല്‍എന്‍ജിക്കു പുതുവൈപ്പിനു പുറമേ, ഗുജറാത്തിലെ ദഹേജിലും എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനലുണ്ട്. പുതുവൈപ്പിനു മുന്‍പേ കമ്മിഷന്‍ ചെയ്ത ദഹേജ് ടെര്‍മിനല്‍ 17.5 മില്യന്‍ ടണ്‍ വാര്‍ഷിക കൈകാര്യ ശേഷിയുള്ള കൂറ്റന്‍ ടെര്‍മിനലാണ്. 2013ല്‍ കമ്മിഷന്‍ ചെയ്ത പുതുവൈപ്പ് ടെര്‍മിനലിന് 5 മില്യന്‍ ടണ്ണാണു വാര്‍ഷിക ശേഷി.

lng export