പ്രതീകാത്മക ചിത്രം
തിരുപ്പൂര്‍: രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ 10.25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്ന് 14,532.18 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ റെഡിമെയ്ഡ് വസ്ത്രങ്ങളായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. 2022-23-ല്‍ ഇത് 16,190.97 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രമായിരുന്നു കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടായിരുന്നത്. ആഗോളമാന്ദ്യം, യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ വിപണികളിലുണ്ടായ പണപ്പെരുപ്പം എന്നിവ വസ്ത്രങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.