70,000 കോടി കടന്ന് ഫാക്ടിന്റെ വിപണി മൂല്യം

ഇതോടെ കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടവും കമ്പനി സ്വന്തമാക്കി.  

author-image
anumol ps
Updated On
New Update
fact

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്) വിപണി മൂല്യം 70,000 കോടി രൂപ കടന്നു. ഇതോടെ കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടവും കമ്പനി സ്വന്തമാക്കി.  


വ്യാഴാഴ്ച കമ്പനിയുടെ ഓഹരി 20 ശതമാനം കുതിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്. മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്നാണ് ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്. വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഫാക്ടിന്റെ വിപണി മൂല്യം 70,553 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സിന്റേത് 69,947 രൂപയും. 58,549 കോടി രൂപ വിപണി മൂല്യവുമായി കൊച്ചിന്‍ ഷിപ്പ്യാഡാണ് മൂന്നാം സ്ഥാനത്ത്.



fact share price