പ്രതീകാത്മക ചിത്രം
കൊച്ചി: വിമാനയാത്രക്കാര്‍ക്ക് പുതിയ സംവിധാനം ഒരുക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. പെയര്‍ ലോക്ക് എന്ന പുതിയ സംവിധാനത്തിനാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസ് ആരംഭം കുറിച്ചിരിക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുകയാണ് ലക്ഷ്യം. യാത്രാ തീയതി അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന നിരക്ക് വര്‍ധനയില്‍നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ഈ സേവനം.
യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലോക്ക് ചെയ്തുവയ്ക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. ലോക്ക് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് നല്‍കേണ്ടതില്ല. ലോക്ക് ഫീസ് ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന് 500 രൂപയും നല്‍കണം. ഏഴുദിവസം വരെയാണ് ഈ സൗകര്യം ലഭ്യമാകുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
