സിഎസ്ബി ബാങ്കിന്റെ 9.7% ഓഹരികള്‍ വിറ്റഴിച്ച് ഫെയര്‍ഫാക്സ്

ബാങ്കിന്റെ 9.7 ശതമാനം ഓഹരികളാണ് കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്സിന്റെ കീഴിലുള്ള എഫ്.ഐ.എച്ച്. മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ്സ് വിറ്റഴിച്ചത്.

author-image
anumol ps
New Update
csb bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ചു. ബാങ്കിന്റെ 9.7 ശതമാനം ഓഹരികളാണ് കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്സിന്റെ കീഴിലുള്ള എഫ്.ഐ.എച്ച്. മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ്സ് വിറ്റഴിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബ്ലോക് ഇടപാടിലൂടെയാണ് 1.68 കോടി ഓഹരികള്‍ വിറ്റഴിച്ചത്. 595 കോടി രൂപ ഫെയര്‍ഫാക്സ് ഇതിലൂടെ നേടി. ഇതോടെ, സി.എസ്.ബി. ബാങ്കില്‍ ഫെയര്‍ഫാക്സിന്റെ ഓഹരിപങ്കാളിത്തം 40 ശതമാനമായി കുറഞ്ഞു.

292 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപക സ്ഥാപനമായ അമാന്‍സ ഹോള്‍ഡിങ്ങാണ് സ്വന്തമാക്കിയത്. ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, അശോക ഇന്ത്യ ഫണ്ട്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയാണ് ശേഷിച്ച ഓഹരികള്‍ സ്വന്തമാക്കിയത്.



csb bank fairfax